/sathyam/media/media_files/oEWqulLjd7rGGfCOH8yD.jpg)
കോഴിക്കോട്: അൻപത്തി ഒന്നാം പിറന്നാൾ വ്യത്യസ്തമാക്കി ആഘോഷിക്കുകയാണ് നാഷണൽ ചൈൽഡ് ഡെവലപ്മെൻ്റ് കൗൺസിൽ (എന്‍സിഡിസി) മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറുമായ ബാബ അലക്സാണ്ടർ. 50,000 പേർക്ക് സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലന പരിപാടി ആയിരുന്നു അൻപതാം പിറന്നാളിലെ പ്രധാന ആകർഷണം.
സൂം മാധ്യമത്തിലൂടെ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഒരു വർഷത്തിനുള്ളിൽ 50,000 പേർക്ക് ഇതിനോടകം പരിശീലനം നല്കി കഴിഞ്ഞു. അതോടൊപ്പം 50 സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശീലനവും നൽകി കഴിഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ 51,000 പേർക്ക് സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുമെന്നും 51 സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശീലനം നൽകുമെന്നും അദ്ദേഹം ഇതോടൊപ്പം അറിയിച്ചു.
സാധാരണക്കാർക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം കണ്ടെത്തി സമൂഹശ്രദ്ധ നേടിയ വ്യക്തിയാണ് ബാബ അലക്സാണ്ടർ.
വ്യാകരണം പഠിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിങ് പ്രോഗ്രാം ആവിഷ്കരിച്ച വ്യക്തിയാണ് ബാബ അലക്സാണ്ടർ. ഒക്ടോബർ 24 ആയിരുന്നു അദ്ദേഹത്തിൻറെ 51ആം പിറന്നാൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us