കോഴിക്കോട്: രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി ചെയ്യുന്ന പോലീസ് നടപടികള്‍ സര്‍ക്കാരിന് തുടരെ തിരിച്ചടിയാകുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് സുരേഷ് ഗോപി.
നോട്ടീസ് നല്‍കി 'ക്ഷണിച്ചപ്പോള്‍' സുരേഷ് ഗോപി ആഘോഷമായാണ് പോലീസ് സ്റ്റേഷനിലെത്തിയത്. അതോടെ കേസിനാധാരമായ വിഷയത്തില്‍ അല്‍പം മാനക്കേടില്‍ നിന്ന സുരേഷ് ഗോപിക്ക് അതിന്‍റെ ക്ഷീണവും മുമ്പത്തെ 'പദയാത്ര'യുടെ ക്ഷീണവും അപ്പാടെ മാറി.
ഒടുവില്‍ മറ്റൊരു നോട്ടീസ് കൂടി നല്‍കി സുരേഷ് ഗോപിയെ പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയക്കാനായിരുന്നു പെടാപ്പാട്.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വനിതാ മാധ്യമപ്രവര്‍ത്തകയോട് തോളില്‍ തട്ടി സംസാരിച്ചതിന് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് അവര്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി.
/sathyam/media/media_files/8gDkAho3vZlUCbrJJv14.jpg)
കരുവന്നൂര്‍ ബാങ്ക് കൊള്ളയ്ക്കെതിരെ സുരേഷ് ഗോപി നടത്തിയ പദയാത്ര വയ്യാത്ത ആരോ കയ്യാല കയറുന്നതുപോലത്തെ അവസ്ഥയിലെത്തി ആകെ ക്ഷീണമായി മാറിയിരുന്നു.
തൊട്ടുപിന്നാലെ തൃശൂരില്‍ കത്തോലിക്കാ സഭയുടെ മുഖപത്രവും സുരേഷ് ഗോപിയെ തള്ളിപ്പറഞ്ഞു രംഗത്തെത്തിയിരുന്നു. ഇതോടെ രാഷ്ട്രീയമായി ഏറെ പിന്നോട്ടു പോയ സ്ഥിതിയിലായിരുന്നു സുരേഷ് ഗോപി.
എന്നാല്‍ വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതിയും വിവാദവും വന്നതോടെ പൊതുജന പിന്തുണ സുരേഷ് ഗോപിക്കനുകൂലമായി. പരാതി അനവസരത്തിലാണോയെന്ന സന്ദേഹം നവമാധ്യമങ്ങളില്‍ പങ്കുവച്ചവരേറെയാണ്.
ഒടുവില്‍ ബുധനാഴ്ചയിലെ പോലീസ് സ്റ്റേഷന്‍ ഘോഷയാത്രകൂടിയായപ്പോള്‍ സര്‍ക്കാര്‍ ചിലവിലെ പിആറില്‍ നേട്ടം സുരേഷ് ഗോപിയുടെ ഇമേജിനു തന്നെ.