കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് മുന്നോടിയായി ഗതാഗതസ്തംഭനം ഒഴിവാക്കാൻ നടപടി സ്വീകരിക്കണം; റെയിൽവേ സ്റ്റേഷൻ, എകെജി മേൽപ്പാല നവീകരണം: ബദൽ സംവിധാനം ചർച്ച ചെയ്യാൻ നഗരസഭ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - എംഡിസി

New Update
francis over bridge

കോഴിക്കോട്: റെയിൽവേസ്റ്റേഷൻ വികസനം, ഫ്രാൻസിസ് റോഡ് മേൽപ്പാല അറ്റകുറ്റപ്പണി മൂലം യാത്രക്കാർ, പൊതുജനങ്ങൾ, വ്യാപാരികൾ, തൊഴിലാളികൾ എന്നിവരുടെ ദുരിതം കുറയ്ക്കുന്നതിന് ബദൽ സംവിധാനം ചർച്ച ചെയ്യാൻ നഗരസഭയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും,  സംഘടനകളുടെയും യോഗം വിളിക്കണം എന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർത്ത വിവിധ സംഘടനകളുടെ സംയുക്ത  യോഗം അഭിപ്രായപ്പെട്ടു. 

Advertisment

ശബരിമല തീർത്ഥാടനം, ക്രിസ്തുമസ് - നവവത്സര അവധി വേളകളിലെ യാത്രാ ക്ലേശം ലഘൂകരിക്കുന്നതിനും, വലിയങ്ങാടി, മിട്ടായിത്തെരുവ് - പാളയം മേഖലകളിലെ വാണിജ്യ പ്രതാപം നിലനിർത്തുന്നതിനും, വികസന പ്രവർത്തനങ്ങൾ അനിവാര്യമാണെങ്കിലും ബദൽ സംവിധാനം യുദ്ധകാല അടിസ്ഥാനത്തിൽ സ്വീകരിക്കുന്നതിന് ആവശ്യമായ ഇടപെടൽ  നഗരസഭ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മേയർക്ക് കത്ത് നൽകി. 

മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഷെവലിയാർ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. 

ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എംകെ അയ്യപ്പൻ, ഖജാൻജി എംവി കുഞ്ഞാമു, സെക്രട്ടറി കുന്നോത്ത് അബൂബക്കർ, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കൺവീനർമാരായ സൺഷൈൻ ഷൊർണൂർ, ടിപി വാസു, റെയിൽ യൂസേഴ്സ് ഫോറം ജനറൽ സെക്രട്ടറി മുനീർ കുറുമ്പടി, സിറ്റി മർച്ചന്റസ് അസോസിയേഷൻ പ്രസിഡണ്ട് കെപി സുധാകരൻ, ജനറൽ സെക്രട്ടറി സി.കെ മൻസൂർ നോവക്സ്, രക്ഷാധികാരി എംഐ അഷറഫ്, ഡിസ്ട്രിക്ട് മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി ജോസി വി ചുങ്കത്ത്, എന്നിവർ പങ്കെടുത്തു. 

സിജിഡിഎ ജനറൽ സെക്രട്ടറി സിസി മനോജ് സ്വാഗതവും, വൈസ് പ്രസിഡണ്ട് റിയാസ് നെരോത്ത് നന്ദിയും പറഞ്ഞു.

Advertisment