കോഴിക്കോട് റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് വയോധിക മരിച്ചു, അപകടം വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ

വാവാട് കണ്ണിപ്പുറായിൽ മറിയ (65) ആണ് മരിച്ചത്. അപകടത്തിൽ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു.  

New Update
accident

കോഴിക്കോട്: കൊടുവള്ളി വാവാട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) ആണ് മരിച്ചത്. അപകടത്തിൽ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു.  

Advertisment

ശനിയാഴ്ച രാത്രി 8.45 ഓടെ വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്ത് കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. സമീപത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സ്ത്രീകൾ. റോഡ് മുറിച്ചു കടക്കുമ്പോൾ കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. 

accident
Advertisment