സ്പന്ദനം പദ്ധതി; ഹൃദ്രോഗ പരിശോധനകൾക്ക് വൻ ഇളവുമായി കോഴിക്കോട് ആസ്റ്റർ മിംസ്; ഹൃദയ ദിനത്തോടനുബന്ധിച്ച് സെപ്തംബർ മാസത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 60 ശതമാനം ഇളവ്; 4500 രൂപ ചെലവ് വരുന്ന പരിശോധനകൾ 1900 രൂപയ്ക്ക് നടത്താനാകും

New Update
aster mims hospital-2

കോഴിക്കോട്: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വേണ്ടി സമഗ്ര ഹൃദയ പരിശോധന പദ്ധതിയുമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. സ്പന്ദനം പദ്ധതി എന്ന പേരിൽ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി 60 ശതമാനം ഇളവോടെ പരിശോധനകൾ നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

Advertisment

4500 രൂപ ചെലവ് വരുന്ന പരിശോധനകൾ സ്പന്ദനത്തിലൂടെ 1900 രൂപക്കാണ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ലുക്മാൻ പൊൻമാടത്ത് നിർവഹിച്ചു.

തിരക്കേറിയ ജീവിതത്തിനിടയിൽ ഹൃദയാരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാൻ കഴിയാതെ പോകുന്ന യുവതലമുറക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഒരുമാസം നീണ്ടു നിൽക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യം കണക്കാക്കുന്നതിനായി കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ചെയ്യുന്ന പ്രധാന പരിശോധനകളായ ഇ.സി.ജി, എക്കോ, ടി.എം.ടി തുടങ്ങിയവക്കൊപ്പം സി.ബി.സി. എഫ്.ബി.എസ്, എച്ച്.ബി.എ.1.സി, ലിപിഡ് പ്രൊഫൈൽ, എസ്.ജി.പി.റ്റി, ക്രിയാറ്റിനിൻ ഉൾപ്പെടെയുള്ള രക്തപരിശോധനകളും ഉൾപെടുന്നതാണ് പാക്കേജ്.

പരിശോധനകളിലൂടെ രോഗസാധ്യതകളെ നേരത്തെ തിരിച്ചറിയാനും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാനും കഴിയും. പ്രായമായവർക്കും നിർധനർക്കും പ്രയോജനപ്പെടുത്താവുന്ന ടെസ്റ്റുകളും അർഹരായവർക്ക് സൗജന്യ നിരക്കിൽ തുടർചികിത്സയുമാണ് ആസ്റ്റർ മിംസ് വാഗ്ദാനം ചെയ്യുന്നത്.

നേരത്തെ വയോധികരിൽ കൂടുതലായി കണ്ടു വന്നിരുന്ന ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ ഇന്ന് യുവാക്കളിലും  ധാരാളമായി കണ്ടുവരുന്നുണ്ട്. ജീവിത രീതിയിൽ വന്ന മാറ്റങ്ങളും ഹൃദയത്തിന്റെ ആരോഗ്യകാര്യങ്ങളിൽ ചെറുപ്പക്കാർ കാണിക്കുന്ന അവഗണനയുമാണ് ഇതിന് കാരണം. ജിമ്മിലും കായികാധ്വാനത്തിനുമിടയിലും മറ്റും സംഭവിക്കുന്ന അപകടങ്ങളും ഹൃദയാഘാതം മൂലമുള്ള മരണങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  ആസ്റ്റർ മിംസ് ഇങ്ങനെയൊരു പദ്ധതിക്ക് മുൻകൈയെടുക്കുന്നത്. വനിതകൾക്ക് ഹൃദ്രോഗ സാധ്യത വിരളമാണെന്ന മിഥ്യാ ധാരണ നിലനിൽക്കെ പരിശോധനകളിലൂടെ യാഥാർഥ്യം മനസിലാക്കുക എന്നതും ലക്ഷ്യമാണ്.

ജോലിത്തിരക്കുകളും അമിതമായ ചെലവും കാരണം പലരും സ്ഥിരമായി മാറ്റിവെക്കാറുള്ള പരിശോധനകളാണ് ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്റ്റർ മിംസ് ഒരു കുടക്കീഴിൽ ഒരുക്കുന്നത്. എല്ലാപ്രായക്കാർക്കും എളുപ്പത്തിൽ ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി തിരിച്ചറിയാൻ സഹായിക്കുന്ന പദ്ധതിയാണിത്.

നിലവിൽ ഹൃദ്രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും, കുടുംബത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരും, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരും ഈ പരിശോധനകൾക്ക് വിധേയരാകുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും സഹായിക്കും.

മുൻകൂട്ടിയുള്ള ബുക്ക് ചെയ്തവർക്ക് മാത്രമാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കൂ. ബുക്ക് ചെയ്യുന്നതിനായി 9539425653, 7559835000 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. ഒരു മാസത്തേക്ക് മാത്രമാണ് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കുകയുള്ളൂ. ഈ ദിവസങ്ങളിൽ നടത്തുന്ന പരിശോധനകളിൽ ഹൃദയത്തിന് എന്തെങ്കിലും അസുഖങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ അർഹരായവർക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും.

Advertisment