വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കുവാൻ ശ്രമിക്കുകയോ വവ്വാലുള്ള മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുത്, നിപയിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങൾ

വവ്വാലുകളുടെ കോളനികളുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. വവ്വാലുകൾ കടിച്ചതോ അവയുടെ വിസർജ്ജ്യം കലർന്നതോ ആയ പഴങ്ങൾ ഭക്ഷിക്കുകയോ വളർത്ത് മൃഗങ്ങൾക്ക് നൽകുകയോ ചെയ്യരുത്.

New Update
2067523-nipah-5676.webp

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സർക്കാർ ജാഗ്രത നിർദേശങ്ങൾ നൽകി. കോഴിക്കോട് രണ്ട് പേരുടെ മരണം നിപ ബാധമൂലമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള രണ്ട് പേർക്കും നിപയുണ്ട്. ഇതേത്തുടർന്ന് ഏഴ് പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയിൻമെൻറ് മേഖലയായി പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യാപ്പള്ളി, കാവിലുംപാറ പഞ്ചായത്തുകളിലായി 43 വാർഡുകളിലാണ് കണ്ടെയിൻമെൻറ് സോൺ.

Advertisment

ജാഗ്രത നിർദേശങ്ങൾ

വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കുവാൻ ശ്രമിക്കുകയോ വവ്വാലുള്ള മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുത്. ഇത്തരം സന്ദർഭങ്ങളിൽ അവയ്ക്ക് സമ്മർദങ്ങൾ ഉണ്ടാവുകയും അവയുടെ സ്രവ വിസർജ്യങ്ങൾ വർധിക്കുകയും അതിലൂടെ കൂടുതൽ വൈറസുകൾ പുറന്തള്ളുന്നതിന് കാരണമാകുകയും ചെയ്യുന്നു.

വവ്വാലുകളുടെ കോളനികളുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. വവ്വാലുകൾ കടിച്ചതോ അവയുടെ വിസർജ്ജ്യം കലർന്നതോ ആയ പഴങ്ങൾ ഭക്ഷിക്കുകയോ വളർത്ത് മൃഗങ്ങൾക്ക് നൽകുകയോ ചെയ്യരുത്.

വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തു മൃഗങ്ങളെ മേയാൻ അനുവദിക്കാതിരിക്കുക.

വീട്ടുവളപ്പിലെ പഴങ്ങൾ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക. പഴങ്ങളിൽ വവ്വാലോ മറ്റുജീവികളോ കുടിച്ചതോ കൊത്തിയതോ ആയ പാടുകളില്ല എന്ന് ഉറപ്പ് വരുത്തു

പഴങ്ങൾ ശുചിയാക്കുമ്പോൾ സോപ്പ് വെള്ളത്തിൽ 10-15 മിനുട്ട് മുക്കി വെക്കുക, തുടർന്ന് ശുദ്ധ ജലത്തിൽ കഴുകി ഉപയോഗിക്കാവുന്നതാണ്.
പുറം തൊലിയുള്ള പഴങ്ങൾ തൊലിനീക്കം ചെയ്ത് കഴിക്കാവുന്നതാണ്. റമ്പൂട്ടാൻ പോലെ പുറംനാരുകളുള്ള പഴങ്ങളുടെ തൊലി വായ്കൊണ്ട് നീക്കം ചെയ്യാൻ ശ്രമിക്കാതിരിക്കുക.

nipha
Advertisment