Advertisment

മയക്കുമരുന്ന് സംഘവുമായി ബന്ധം; താമരശേരിയിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

താമരശേരിയിൽ ലഹരി ക്യാമ്പ് നടത്തിയ സ്ഥലത്തിൻ്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ സമൂ​ഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്.

1388813-ties-to-the-drug-mafia-suspention-of-the-tharassery-police-officer.webp

കോഴിക്കോട്: താമരശ്ശേരിയിലെ മയക്കുമരുന്ന് സംഘത്തലവനുമായി ബന്ധമുള്ള സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. താമരശേരിയിൽ ലഹരി ക്യാമ്പ് നടത്തിയ സ്ഥലത്തിൻ്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ സമൂ​ഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്.

താമരശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ വന്‍ 'മയക്കുമരുന്ന് ക്യാമ്പ്' കണ്ടെത്തിയവാർത്ത ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഷെഡ് കെട്ടിയുണ്ടാക്കിയ ക്യാമ്പില്‍ മയക്കുമരുന്ന് ഉപയോഗവും വിൽപനയുമായിരുന്നു നടന്നത്. ആയുധധാരികളും നായകളും കാവലായുണ്ട്. ലഹരി മാഫിയ ആക്രമിച്ച വീടിനു സമീപമാണ് പൊലീസ് മയമക്കുമരുന്ന് ക്യാമ്പ് കണ്ടെത്തിയത്.

#kerala police
Advertisment