New Update
/sathyam/media/media_files/NKkqKYZ4WzTIt3xDNG9P.jpg)
കോഴിക്കോട്: സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസിയതിനെ ചൊല്ലി നടുറോഡിൽ സംഘർഷം. കോഴിക്കോട് വടകരയിലാണ് സംഭവം. പിക്കപ്പ് വാനിന്റെ ഡ്രൈവർ ബസ് ജീവനക്കാരെ ചോദ്യം ചെയ്തത് വാക്കേറ്റമാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘർഷത്തിൽ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്.
Advertisment
ഓവർ ടേക്ക് ചെയ്യുന്നതിനിടെയാണ് ബസ് പിക്കപ്പ് വാനിൽ ഉരസിയത്. സ്വകാര്യ ബസിന്റെ അമിത വേഗം കാരണമാണ് അപകടമുണ്ടായതെന്ന് പിക്കപ്പ് ഡ്രൈവറും യാത്രക്കാരും പറയുന്നു. സംഭവത്തിൽ ബസ് ജീവനക്കാർക്കും പിക്കപ്പ് വാൻ ഡ്രൈവർക്കുമെതിരെ പോലീസ് കേസെടുത്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പിക്കപ്പ് ബസ് നിർത്തുന്നതും ഒരാൾ മുഷ്ടിചുരുട്ടി പിക്കപ്പിന്റെ ബോണറ്റിൽ ഇടിക്കുന്നത് കാണാം. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും സംഘർഷമുണ്ടാകുന്നതും വീഡിയയോയിൽ ദൃശ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us