/sathyam/media/media_files/0G5RUNeP826wKn1q0WKd.jpg)
കോഴിക്കോട്: കാറിൽ കടത്താൻ ശ്രമിച്ച 96.44 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകരയ്‌ക്ക് സമീപം തൊട്ടിപ്പാലത്ത് വെച്ചാണ് ദമ്പതിമാരായ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവർ പിടിയിലായത്. സംഭവ സമയത്ത് ഇവർക്കൊപ്പം നാല് വയസുള്ള മകനും ഉണ്ടായിരുന്നു.
ശനിയാഴ്ച രാത്രി വാഹന പശോധയ്‌ക്കിടെയാണ് ദമ്പതികൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വാങ്ങിയ മയക്കുമരുന്ന് വടകരയിൽ വിൽപ്പനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ദമ്പതികൾ പിടിയിലായത്. ഒരു ലക്ഷം രൂപയോളം മുടക്കിയാണ് ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതെന്നും ഇതിന് വിപണിയിൽ ഏകദേശം അഞ്ച് ലക്ഷം രൂപയോളം വിലമതിപ്പുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതിയായ ജിതിൻ ബാബു സ്ഥിരമായി മയക്കുമരുന്ന് കടത്തി വിൽപ്പന നടത്തുന്ന ആളാണെന്നും വടകരയ്‌ക്ക് പുറമേ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലും ഇയാൾ മയക്കുമരുന്നെത്തിച്ച് വിൽപ്പന നടത്തിയിരുന്നതായും പോലീസിന് പറഞ്ഞു. വിനോദയാത്ര കഴിഞ്ഞ് വരികയാണെന്ന് സ്ഥാപിക്കാനായാണ് ഭാര്യയേയും മകനേയും ഒപ്പം കൂട്ടിയതെന്നും പോലീസ് പറഞ്ഞു.
തൊട്ടിൽപ്പാലം ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഉടനെ തൊട്ടിൽപ്പാലം സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us