Advertisment

അല്‍ത്താഫിനായി നാടൊരുമിക്കുന്നു, ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം നാളെ

കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പറോഡ്-ചെറുംതോട് താമസിക്കുന്ന ഹനീഫ-സാനിദ ദമ്പതികളുടെ മകനായ അല്‍താഫ് ചെറുവാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

New Project (7).jpg

കൊടിയത്തൂര്‍:  ബ്ലഡ് കാന്‍സര്‍ ബാധിച്ച് തുടര്‍ ചികിത്സക്ക് ഭീമമായ പണംകണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന പതിനെട്ടുവയസ്സുകാരന്‍ മുഹമ്മദ് അല്‍താഫിനായി നാട്ടുകാരും ജീവകാരുണ്യ പ്രവര്‍ത്തകരും ഒരുമിക്കുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പറോഡ്-ചെറുംതോട് താമസിക്കുന്ന ഹനീഫ-സാനിദ ദമ്പതികളുടെ മകനായ അല്‍താഫ് ചെറുവാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

എത്രയും പെട്ടെന്ന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാവണമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏകദേശം 40 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിന് ഒറ്റക്ക് ഒരിക്കലും സാധ്യമല്ല. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലം ചികിത്സാ സഹായത്തിനാവശ്യമായ എല്ലാ പിന്തുണയും നല്‍കാമെന്ന വാഗ്ദാനം ചെയ്തിട്ടുണ്ട്. c58de8cb-4a26-4dad-8f34-e39d94c9f83b.jpg

അല്‍ത്താഫ് ചികിത്സാ സഹായ ജനകീയ കമ്മിറ്റി രൂപീകരണ ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ 17 ഞായര്‍ വൈകുനേരം 7 മണിക്ക്  ഗോതമ്പറോഡ് എ.എം.ഐ ഹാളില്‍ ചേരുമെന്ന് അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നിയോജക മണ്ഡലം എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായി ജനപ്രതിനിധികളും, രാഷ്ട്രീയ സാംസ്‌കാരിക മത നേതാക്കളെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിച്ച് ഫണ്ട് ശേഖരണം നടത്താനൊരുങ്ങുകയാണ് നാട്ടുകാര്‍.

#kozhikode
Advertisment