കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു; 40 ദിവസത്തിനിടെ 450 ഓളം പേര്‍ക്ക് രോഗബാധ

രോഗവ്യാപനം തടയാൻ മുൻകരുതൽ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

New Update
1392308-dengue-cases.webp

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ നാനൂറ്റി അമ്പതോളം പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്. രോഗവ്യാപനം തടയാൻ മുൻകരുതൽ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Advertisment

ഈ മാസം മാത്രം 96 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ രോഗം ബാധിച്ചത് ഒമ്പത് പേര്‍ക്ക്. കഴിഞ്ഞ മാസം 350 ലേറെ പേര്‍ക്കും ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചിരുന്നു. രോഗം ബാധിച്ചവരില്‍ ഏറെയും നഗരപരിധിയില്‍ താമസിക്കുന്നവരാണ്.

പനിയോടൊപ്പം ശക്തമായ ശരീര വേദനയും തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ മരണം പോലും സംഭവിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

denki
Advertisment