New Update
/sathyam/media/media_files/Vm8JnjKToELaxAQXdEwF.jpg)
കോഴിക്കോട്: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയിരുന്ന കുതിര ചത്തു. തെരുവു നായ കടിച്ച് കിടപ്പിലായ കുതിരയാണ് ചത്തത്.
Advertisment
ഓഗസ്റ്റ് 18-നാണ് കുതിരയെ നായ കടിക്കുന്നത്. നായകടിച്ചതിനു ശേഷവും കുതിരയെ സവാരിക്ക് ഉപയോഗിച്ചിരുന്നു. തുടർന്ന് നാല് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് കുതിരയിൽ പേ വിഷബാധ പ്രകടമായത്. ഇതോടെ ഉടമ കുതിരയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥലത്തെത്തി മരണത്തോട് മല്ലിട്ട് കിടക്കുന്ന കുതിരയ്‌ക്ക് വാക്‌സിൻ നൽകുകയും കുതിരയുടെ സാംപിൾ വിദഗ്ധ പരിശോധനയ്‌ക്കായി ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുതിര ചത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us