കൊടിയത്തൂർ: മാട്ടുമുറിയിൽ നീന്തല്‍ പഠിക്കാൻ കുളത്തിലിറങ്ങി അപകടത്തിൽ പെട്ട വിദ്യാർഥിയുടെ ജീവന്‍ രക്ഷിച്ച രക്ഷാപ്രവർത്തകരെ വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ജൻമനാട്ടിൽ ആദരിച്ചു. യൂനിറ്റ് പ്രസിഡൻ്റ് ശ്രീജ മാട്ടുമുറി അധ്യക്ഷത വഹിച്ചു.
രാഹുൽ, നിതിൻ എം, ഫാഇസ്, വാർഡ് മെംബർ ശിഹാബ് മാട്ടുമുറി എന്നിവരെയാണ് ആദരിച്ചത്. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ശംസുദ്ദീൻ ചെറുവാടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെടിഎ ഹമീദ്, ജ്യോതി ബസു കാരക്കുറ്റി, സാലിം ജീറോഡ്, ബാവ പവർവേൾഡ്, നൗഷാദ്, പ്രമിത എന്നിവർ സംസാരിച്ചു.