New Update
/sathyam/media/media_files/MCPXTt7yjdu1P80WWIAr.jpg)
കോഴിക്കോട്: പെട്രോൾ പമ്പിൽ പട്ടാപ്പകൽ കവർച്ച. കൊടുവള്ളി ദേശീയപാതയ്‌ക്ക് സമീപം വെണ്ണക്കാടുള്ള പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. പമ്പിലെ ജീവനക്കാരിയുടെ സ്വർണവും പണവുമാണ് കവർന്നത്. ഉച്ചയോടെയായിരുന്നു മോഷണം നടന്നത്.
Advertisment
പമ്പിനുള്ളിലെ ജീവനക്കാരുടെ മുറിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് മോഷണം. ജീവനക്കാരിയുടെ ഒന്നേകാൽ പവന്റെ സ്വർണമാലയും മൂവായിരം രൂപയുമാണ് മോഷണം പോയത്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിൽ പോകാനായി ബാഗ് എടുത്തപ്പോഴാണ് ഇവർ മോഷണ വിവരം അറിയുന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us