ആര്‍.എസ്. അബ്ദുള്‍ ഗഫൂറിന്റെ മൃതദേഹം നാളെ നാട്ടിലെത്തും

25 വര്‍ഷത്തോളമായി ലുലു ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ ജോലി ചെയ്തു വരികയായിരുന്നു. 

New Update
New Project (13).jpg

മുക്കം: കഴിഞ്ഞ ദിവസം സൗദിയിലെ തബൂക്കില്‍ വെച്ച് മരണപ്പെട്ട ലുലു തബൂക്ക് അസി. മാനേജര്‍ മുക്കം ആനയാംകുന്നിലെ ആര്‍.എസ്. അബ്ദുല്‍ ഗഫൂറിന്റെ (52) മൃതദേഹം വ്യാഴം രാവിലെ പത്തിന് സ്വവസതിയില്‍ എത്തും. 25 വര്‍ഷത്തോളമായി ലുലു ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ ജോലി ചെയ്തു വരികയായിരുന്നു. 

Advertisment

മയ്യത്ത് നിസ്‌ക്കാരം വ്യാഴം രാവിലെ 11 മണിക്ക് ആനയാംകുന്ന് തണ്ണീര്‍പൊയില്‍ ജുമാമസ്ജിദില്‍.

പിതാവ് പരേതനായ ആര്‍.കെ.. സെയ്ത് മുഹമ്മദ് (ആശാന്‍). മാതാവ്  സി.എ. ഫാത്തിമബീവി (ഫാത്തിമ ടീച്ചര്‍-റിട്ട. പ്രധാനാധ്യാപിക, ചുള്ളിക്കാപറമ്പ് സ്‌കൂള്‍, ജി.എല്‍.പി.എസ്.  ആനയാംകുന്ന്). ഭാര്യ: ഷീജ മോള്‍ (കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്), മകള്‍ ഡോ. ദിയ ഫാത്തിമ, മരുമകന്‍ ഡോ. അല്‍ അമീന്‍ (അല്‍ അമീന്‍സ് ഡെന്റല്‍ ക്ലിനിക്, നരിക്കുനി) സഹോദരന്‍:  ആര്‍.എസ്. ഫൈസല്‍ (കോഴിക്കോട് താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍).

kozhikode
Advertisment