'50 ലക്ഷം നഷ്ടപരിഹാരം വേണം'; ഹര്‍ഷിന വീണ്ടും സമരത്തിന്

സെപ്റ്റംബര്‍ 13ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും.

New Update
harsheena

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിന്. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. സെപ്റ്റംബര്‍ 13ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും.

Advertisment

പൊലീസ് പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചതോടെ വാക്ക് പാലിക്കാന്‍ ആരോഗ്യ മന്ത്രി തയ്യാറാകണമെന്ന് ഹര്‍ഷിന ആവശ്യപ്പെട്ടു. പ്രതികള്‍ക്കനുകൂലമായി ഡോക്ടേഴ്‌സ് നഴ്‌സസ് സംഘടനകള്‍ രംഗത്ത് വരുന്നത് മനുഷ്യത്വ രഹിതമാണെന്നും ഹര്‍ഷിന പറഞ്ഞു.

അതേസമയം 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് സമരസമിതിയും വ്യക്തമാക്കി. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ സമരപരിപാടികള്‍ ആലോചിക്കുമെന്നും സമരസമിതി അറിയിച്ചു.

harsheena
Advertisment