/sathyam/media/media_files/ZpNEO6EY1WdlpKYl2jGL.jpg)
മാഹി: ഗർഭപാത്രം വയറ് തുറക്കാതെ നീക്കം ചെയ്യുന്ന നോണ്‍ ഡിസന്റ് വജൈനല്‍ ഹിസ്റ്റക്ടമി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് മാഹി ഗവ. ജനറൽ ആശുപത്രി. വയറ് ശസ്ത്രക്രിയ ചെയ്യാതെ യോനി മുഖത്തിലൂടെ ഗര്‍ഭപാത്രം ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കുന്ന രീതിയാണിത്.
മാഹി ഗവ. ജനറൽ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. അതുൽ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. 46 കാരിയായ കക്കട്ട് സ്വദേശിനിയെ കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
വയറ് തുറന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ഏറെ ശരീരിക വിഷമതകള്‍ സൃഷ്ടിക്കുന്നതിലാണ് ഇത്തരത്തില്‍ എന്‍.ഡി.വി.എച്ച് ശസ്ത്രക്രിയ നടത്തുന്നവാന്‍ തീരുമാനിച്ചതെന്ന് മാഹി ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖ്, അസി. ഡയറക്ടർ ഡോ. സയിബുന്നീസ ബീഗം എന്നിവർ അറിയിച്ചു.
സർക്കാർ ആശുപത്രികളിൽ ആപൂർവമാണ് ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ നടത്തുന്നത്. മുറിവുകള്‍ ഇല്ലാത്തതിനാല്‍ വേദന തീര്‍ത്തും കുറവായിരിക്കുമെന്നതും ഈ ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്.
സാധാരണയായി കീ ഹോള്‍, തുറന്നുള്ള ശസ്ത്രക്രിയകളാണ് ചെയ്യുന്നത്. നാല് സുഷിരങ്ങള്‍ ഇട്ടാണ് കീ ഹോള്‍ ശസ്ത്രക്രിയ നടത്തുന്നത്. ഇതിലും മികച്ച രീതിയിലുള്ളതും കൂടുതല്‍ സുരക്ഷിതവുമാണിത്.
അനസ്‌തെറ്റിസ്റ്റ് ഡോ. ബ്ലെസി മാത്യു, നഴ്‌സുമാരായ സവിത, മനീഷ ഗോപാൽ, എൽസിക്കുട്ടി ജോർജ്, ധനുഷ, ഒ.ടി. ജീവനക്കാരായ ടി. രാജീവൻ, വി.പി. മുബാസ്, ജെർളിൻ എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്. ഡോ. അതുൽ ചന്ദ്രൻ പന്തക്കൽ സ്വദേശിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us