കേരളീയം പരിപാടിയിൽ പങ്കെടുത്തത് പിണറായി വിജയനെ പുകഴ്ത്താനല്ല: രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തീരാജിനെക്കുറിച്ച് സംസാരിക്കാനാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് മണിശങ്കർ അയ്യർ

New Update
Shankar

കോഴിക്കോട്: കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പിണറായി വിജയനെ പുകഴ്ത്താനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തീരാജിനെക്കുറിച്ച് സംസാരിക്കാനാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ വിലക്കുണ്ടെന്ന കാര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചില്ലെന്ന് മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചു.

എഐസിസി നേതൃത്വം വിശദീകരണം തേടിയാല്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ എത്തിയ ശേഷമാണ് വിലക്കിനെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

അവസാന നിമിഷം മാത്രമാണ് ഇത് സംബന്ധിച്ച് കെപിസിസി നിര്‍ദേശം നല്‍കിയതെന്നും ഒരുതരത്തിലും പ്രതിസന്ധിയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി.

കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് മണിശങ്കര്‍ അയ്യര്‍ പങ്കെടുത്തത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടി തികച്ചും ധൂര്‍ത്താണെന്ന് ആരോപിച്ച് പരിപാടി ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

Advertisment