/sathyam/media/post_banners/uAVSbCmQWIMVzS5iopgw.jpg)
കോഴിക്കോട്: പലസ്തീനിൽ വംശീയ ഉന്മൂലനം നടക്കുന്നുവെന്ന് മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ. വരും ദിവസങ്ങളിൽ കൂട്ട മരണങ്ങൾ നടക്കാൻ പോകുന്നു. ലോക മനസാക്ഷി ഉയർന്നിട്ടില്ല. ഐക്യരാഷ്ട്ര സഭ നോക്കു കുത്തിയായി.
ഇസ്രയേൽ യഥാർത്ഥത്തില്‍ ഒരു തെമ്മാടി രാഷ്ട്രമായി മാറിയിരിക്കുകയാണ്. എല്ലാ രാഷ്ട്രങ്ങളും ഇത് നോക്കി നിൽക്കുന്നത് ഞങ്ങളെ അതിശയിപ്പിക്കുന്നുവെന്നും മുനീർ പറഞ്ഞു. പലസ്തീനെ തുടച്ചുമാറ്റും എന്ന രീതിയിലാണ് ഇസ്രയേൽ മുന്നോട്ട് പോകുന്നത്. അതിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് ബൈഡൻ അടക്കം നിലപാട് എടുത്തിരിക്കുന്നത്.
പലസ്തീനിൽ വെള്ളം, ഭക്ഷണം വെളിച്ചം ഒന്നും ഇല്ല. ഇരുട്ട് കട്ട പിടിക്കുന്നതോടുകൂടി ബോംബ് വർഷിക്കുകയാണെന്നും എം കെ മുനീർ പറഞ്ഞു. മനുഷ്യത്വത്തിൻ്റെ പക്ഷത്ത് നിന്നുള്ള പ്രതിഷേധം. മനുഷ്യാവകാശത്തിന് വേണ്ടിയിട്ടുള്ള ശക്തമായ വലിയ പോരാട്ടമാണ് മുസ്ലിം ലീ​ഗ് നടത്താൻ ഉദ്ദേശിക്കുന്നത്.
മനുഷ്യത്വമുള്ള യഥാർത്ഥ മനുഷ്യർ ഓരോ രാജ്യങ്ങളിലും വലിയ റാലികൾ സംഘടിപ്പിച്ച് പ്രതിഷേധം അറിയിക്കുന്നുണ്ട്. അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മുസ്ലിം ലീ​ഗ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
ഇന്ന് കോഴിക്കോട് നടക്കുന്ന റാലിയിൽ ലക്ഷങ്ങളാണ് പങ്കെടുക്കുക. ഇത് മുഷ്യത്വത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള വലിയ കരച്ചിലാണെന്ന് മുനീർ പറഞ്ഞു. എല്ലാവരുടേയും നിലപാട് ഉണരട്ടെ, എല്ലാവരും ആഹ്വാനം ചെയ്യട്ടെ, ഇന്ത്യ മുഴുവൻ പ്രതിധ്വനി ഉണ്ടാകട്ടെ.
മോദിക്ക് ബോധ്യമുണ്ടാകട്ടെ ബഹുഭൂരിപക്ഷം എവിടെ നിൽക്കുന്നു എന്നുള്ളത്. ഭരണാധികാരികളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ എല്ലാ സ്ഥലത്തും റാലികൾ നടത്തണം.
എല്ലാവരും അവരവരുടെ പ്രതിഷേധം അറിയിക്കേണ്ട സന്ദർഭമാണിത്. ഈ മാസം 31ന് സമസ്ത പ്രാർത്ഥന യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാവരെയും കൂട്ടി പരിപാടി നടത്തൽ മുസ്ലീം ലീഗിന്റെ മാത്രം ബാധ്യതയാണോ. ലീഗിന്റെ ബഹുഭൂരിപക്ഷം പേരും സമസ്തയാണ്. അവരും ഉണ്ടാകുമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us