കോഴിക്കോട്; നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. നിന്ത്രണങ്ങളുടെ ഭാഗമായി ബേപ്പൂര്‍ ഫിഷ് ഹാര്‍ബര്‍ അടച്ചു.
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബേപ്പുര്‍ ഹാര്‍ബറിലോ ഫിഷ് ലാന്‍ഡിങ് സെന്ററുകളിലോ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ല.
മത്സ്യബന്ധനത്തിനു പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും വെള്ളയില്‍ ഫിഷ് ലാന്‍ഡിങ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാന്‍ഡിങ് സെന്ററിലോ അടുപ്പിക്കണം.
ന്മ മത്സ്യം ഇറക്കുന്നതിനും വില്‍പന നടത്തുന്നതിനും ഫിഷ് ലാന്‍ഡിങ് സെന്ററുകളുടെയും ഹാര്‍ബറുകളിലെയും സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം.
ബേപ്പൂര്‍ ഹാര്‍ബര്‍ താത്കാലികമായി പൂട്ടിയിടും.
ബേപ്പൂരില്‍നിന്നുള്ള ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള വെള്ളയിലും പുതിയാപ്പയിലും ചെയ്തു കൊടുക്കണം.
ചെറുവണ്ണൂരില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പ്പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.