Advertisment

നിപ; കോഴിക്കോട് കോർപറേഷനിലെ ഏഴ്, ഫറോക്കിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ

New Update
2067523-nipah-5676.webp

കോഴിക്കോട്: നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 

Advertisment

അതിനിടെ കോഴിക്കോട് നഗരത്തിലും നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഫറോക്ക് നഗരസഭ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. നാല് പേരാണ് നിപ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. 

കോഴിക്കോട് കോര്‍പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ഫറോക്ക് നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഫറോക്കില്‍ 1080 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകള്‍ ഒരാഴ്ച ഓണ്‍ലൈനാക്കി. 

ഇതുവരെയായി ആറ് നിപ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് പേര്‍ മരിച്ചു. 83 പേരുടെ പരിശോധനാ ഫലം നെ?ഗറ്റീവാണ്. നിപ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ നിന്നു വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയില്‍ കേന്ദ്ര സംഘം പരിശോധന നടത്തിയിരുന്നു. 

Advertisment