കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് മടങ്ങി പോയ യുവാവ് നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍

New Update
nipah negative

കൊല്‍ക്കത്ത: കേരളത്തില്‍ നിന്നും അടുത്തിടെ ബംഗാളിലേക്ക് മടങ്ങി പോയ യുവാവിനെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബര്‍ദ്വാന്‍ സ്വദേശിയാണ് ഇയാൾ. കടുത്ത പനിയും ശ്വാസതടസ്സവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പോയത്.

Advertisment

കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് യുവാവിനെ  പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവാവ് നിരീക്ഷണത്തിലാണെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പനിയെത്തുടര്‍ന്ന് ഇയാള്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് നാട്ടിലേക്കു മടങ്ങിയത്. എന്നാല്‍ വീണ്ടും പനി പിടിക്കുകയായിരുന്നു.

അതേസമയം കേരളത്തില്‍ 1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. നിലവില്‍ ഹൈ റിസ്‌കില്‍പ്പെട്ട രണ്ടു ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 സാധാരണ നിലയിലുള്ള ലക്ഷണങ്ങളാണ് ഇവര്‍ പ്രകടിപ്പിച്ചത്. ഇതിലും തീവ്ര ലക്ഷണങ്ങള്‍ കാണിച്ച മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയുടെ ഫലം കഴിഞ്ഞദിവസം നെഗറ്റീവായിരുന്നു. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Advertisment