കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ഓഗസ്റ്റ് 29ന് ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ്പ കണ്‍ടോള്‍ റൂമുമായി ബന്ധപ്പെടണം: ആരോഗ്യവകുപ്പ് നിര്‍ദേശം

New Update
nipah wayanadu

കോഴിക്കോട്:  ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ഓഗസ്റ്റ് 29ന് ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ്പ കണ്‍ടോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Advertisment

താഴെ പറയുന്ന സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരാണ് കണ്‍ടോള്‍ റൂമുമായി ബന്ധപ്പെടേണ്ടത്. കണ്‍ട്രോള്‍ സെല്‍ നമ്പര്‍: 0495 - 2383100, 0495 - 2383101, 0495 - 2384100, 0495 - 2384101, 0495 - 2386100.

Advertisment