കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്.
മരണം നിപാ വൈറസ് ബാധ മൂലമാണെന്ന സംശയവുമുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.
മരണപ്പെട്ടവരുടെ ശരീരത്തിൽ നിന്നുള്ള സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമാകും കൂടുതൽ കാര്യങ്ങൾ വ്യക്തമാകുക.