നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവ്

കടകൾ രാത്രി എട്ടുമണിവരെ തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെയും പ്രവർത്തിക്കാം. മറ്റുനിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

New Update
HJTRTRT

കോഴിക്കോട്∙ നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവ്. കടകൾ രാത്രി എട്ടുമണിവരെ തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെയും പ്രവർത്തിക്കാം. മറ്റുനിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Advertisment

വടകര താലൂക്കിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത് തുടങ്ങിയ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ്‌ സോണുകളായി പ്രഖ്യാപിച്ചിരുന്നു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവായ സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവു വരുത്തിയത്.

നിപ്പ പ്രോട്ടോക്കോൾ അനുസരിച്ചു മാത്രമായിരിക്കണം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടതെന്നും ജില്ലാഭരണകൂടം നിർദേശിച്ചു. മാസ്കും സാനിറ്റൈസറും നിർബന്ധമായി ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം. ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നതും അനുവദിക്കില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

nipah-virus-update-limited-opening-of-shops-and-banks
Advertisment