കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിലെ പരീക്ഷകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി മാറ്റിവച്ചു. ഈ മേഖലകളിലെ കോളജുകൾക്കായുള്ള പരീക്ഷകൾ പിന്നീട് പ്രത്യേകമായി നടത്തുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ആയഞ്ചേരി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 12,13,14, വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്.
കൂടാതെ തിരുവള്ളൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 20 വാര്‍ഡുകള്‍, കുറ്റ്യാടി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10 വാര്‍ഡുകള്‍, കായക്കൊടി പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകള്‍, വില്യാപ്പള്ളി പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍, കാവിലുംപാറ പഞ്ചായത്തിലെ രണ്ട്, 10,11,12,13,14,15,16 വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളാക്കി.