നിപ വൈറസ്: വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

New Update
Nipah Kozhikode.

കോഴിക്കോട്: നിപ ബാധിച്ച് രണ്ട് പേർ മരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി. 

Advertisment

വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും വടകര ജില്ല ആശുപത്രിയിലെ ഡോക്ടറും നഴ്സുമാണ് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റൈനില്‍ പ്രവേശിച്ചത്. 

ഞായറാഴ്ച രാവിലെ 11.15 നും 11.45നും ഇടയിലാണ് ആയഞ്ചേരി മംഗലാട് സ്വദേശി ശക്തമായ പനിയെ തുടര്‍ന്ന് വടകര ജില്ല ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടറും നഴ്‌സുമാണ് സമ്പര്‍ക്കത്തിലായത്.

Advertisment