Advertisment

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് 58 കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകൾ പ്രഖ്യാപിച്ചു; കടകള്‍ രാത്രി എട്ടു മണിവരെയും ബാങ്കുകള്‍ക്ക് 2 മണിവരെയും പ്രവര്‍ത്തിക്കാം

New Update
nipah containment zone

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. ഒമ്പത് പഞ്ചായത്തുകളിലെ 58 കണ്ടെയിന്‍മെന്റ് സോണുകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

ഈ മേഖലയിലെ കടകള്‍ പ്രോട്ടോക്കോള്‍ പാലിച്ച് രാത്രി എട്ടു മണിവരെയും ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് രണ്ടു മണിവരെയും തുറന്ന് പ്രവര്‍ത്തിക്കാം. 

അതേസമയം സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്‌സിംഗ് ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സിങ് അസിസ്റ്റന്റ്മാര്‍ തുടങ്ങി 6000 ഓളം ജിവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisment