നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കിയത്

New Update
1388209-ip.webp

കോഴിക്കോട്: നിപ ബാധിച്ച മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശി നാല്‍പതുകാരന്‍റെ മൃതദേഹം ഖബറടക്കി. കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കിയത് . പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്കാരം ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പർക്കത്തില്‍ നിന്നാണ് ഇവർക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തുകയായിരുന്നു.

Advertisment

മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനുമാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 9 വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മരിച്ചയാളുടെ നാലുവയസുള്ള മകളുടെയും ഭാര്യസഹോദരന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെയം പരിശോധനാ ഫലം നെഗറ്റീവാണ്. മരണപ്പെട്ട രണ്ടുപേർക്കുമായി 168 പേരുടെ സമ്പർക്ക് പട്ടികയാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. ഇവർ നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ റൂട്ട് പ്രസിദ്ധീകരിക്കും. കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏഴുപഞ്ചായത്തുകളിലായി 43 വാർഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയില്‍ ആരോഗ്യജാഗ്രത പ്രഖ്യാപിച്ചു. ജില്ലയിള്ളവർ മാസ്ക് ഉപയോഗിക്കുന്നത് അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരണപ്പെട്ട രണ്ടു പേർക്കും ചികിത്സയിലിരിക്കുന്ന രണ്ടു പേർക്കും നിപയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ചവരുമായ സമ്പർക്കത്തിലുള്ളവരെ നിരീക്ഷിക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രയില്‍ തിങ്കളാഴ്ച മരണപ്പെട്ട വടകര ആയഞ്ചേരി സ്വദേശിയുടെയും ചികിത്സയിലുള്ള രണ്ടുപേരുടെയും സാമ്പിളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ പോസിറ്റീവായത്.

nipha
Advertisment