Advertisment

കോഴിക്കോട് എന്‍ഐടിയില്‍ നിപ്പ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തി: ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി

New Update
veena george mask

കോഴിക്കോട്: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍ഐടി) നിപ്പ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തിയത് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Advertisment

നിപ്പ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ലാസുകളും പരീക്ഷയും തുടരുന്നുവെന്ന പരാതിയുമായി വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്. ആശങ്കയകറ്റണമെന്നും അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടും ക്ലാസുകള്‍ തുടര്‍ന്നതോടെ വിദ്യാര്‍ഥികള്‍ എന്‍ഐടി അധികൃതരെ സമീപിച്ചിരുന്നു.

എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്തതിനാല്‍ പരീക്ഷ മാറ്റില്ലെന്നും പ്രദേശത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അവധി നല്‍കാനാവില്ലെന്നുമാണ് അധികൃതരുടെ വാദം. വിദ്യാര്‍ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി.

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ 23 വരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാണ് നിര്‍ദേശം. ട്യൂഷന്‍ സെന്ററുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും ഉള്‍പ്പെടെ നിര്‍ദേശം ബാധകമാണ്.

Advertisment