ലീഗ് സിപിഐഎം റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ: സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ലീ​ഗിനെ ക്ഷണിച്ചതിൽ പ്രതികരണവുമായി പി മോഹനൻ

New Update
mohanan

കോഴിക്കോട്: സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ലീ​ഗിനെ ക്ഷണിച്ചതിൽ പ്രതികരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ലീഗ് സിപിഐഎം റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പി മോഹനൻ പറഞ്ഞു.

Advertisment

റാലിയിലേക്കുള്ള ക്ഷണത്തിൽ പോസിറ്റീവായാണ് ലീ​ഗ് പ്രതികരിച്ചത്. പി എം എ സലാമും തുറന്ന മനസോടെ പ്രതികരിക്കുകയുണ്ടായി. കോൺഗ്രസ് പലസ്തീൻ വിരുദ്ധ നിലപാടിൽ ആണെന്ന് ശശി തരൂരിന്റെ വാക്കുകളിലൂടെ വ്യക്തമായി.

ആര്യാടന്റെ പലസ്തീൻ ഐക്യ ദാർഢ്യ റാലിക്കു കെപിസിസി വിലക്കു ഏർപ്പെടുത്തിയത് പലസ്തീൻ വിരുദ്ധ നിലപാടിന്റെ തെളിവാണ്. വിഷയത്തിൽ കോൺ​ഗ്രസിനകത്ത് നിന്നും പ്രതിഷേധമുയരും. സിപിഐഎം റാലിയിൽ കോൺഗ്രസ്‌കാരും എത്തും. റാലിയിലേക്ക് ആര്യാടൻ ഷൗക്കത്തിനെ ക്ഷണിക്കുന്ന കാര്യം നിലപാട് നോക്കി തീരുമാനിക്കുമെന്നും പി മോഹനൻ പറഞ്ഞു.

Advertisment