‘വിളിച്ച എല്ലാ കല്യാണത്തിനും പോകാന്‍ കഴിയില്ലല്ലോ’; പലസ്തീന്‍ റാലിയിലേക്കുള്ള ക്ഷണത്തിന് സിപിഐഎമ്മിന് നന്ദി പറഞ്ഞ് ലീഗ്

New Update
സിപിഎമ്മിന്റെ കള്ളവോട്ട് മറച്ച് വയ്ക്കുവാനാണ് ലീഗിനെതിരെ ആരോപണം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചതിന് നന്ദി പറഞ്ഞ് മുസ്ലിം ലീഗ്. ക്ഷണത്തിന് നന്ദി. സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാനാകില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പലസ്തീന്‍ വിഷയത്തില്‍ മുസ്ലിം ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും വിളിച്ച എല്ലാ കല്യാണത്തിനും പോകാന്‍ കഴിയില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം. മുസ്ലിം ലീഗ് മുന്നണി മര്യാദ പാലിക്കുന്ന പാര്‍ട്ടിയാണ്. സിപിഐഎം ക്ഷണിച്ച റാലിയില്‍ പങ്കെടുക്കാത്തത് യുഡിഎഫ് മുന്നണിയുടെ ഭാഗമായതിനാലാണ്. സിപിഐഎം റാലി വിജയമാകട്ടെ. ആര് പങ്കെടുത്താലും നല്ലതാണ്. ലീഗ് പങ്കെടുക്കില്ല എന്നത് ഔദ്യോഗിക തീരുമാനമാണ്. ഒരു റാലി നടത്തി മിണ്ടാതിരിക്കുന്ന സംഘടനയല്ല ലീഗെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് നേതാക്കള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. 

Advertisment