വിവാഹവാഗ്‌ദാനം നടത്തി യുവതി ചതിച്ചു; ഷിയാസ് കരീം

New Update
shiyas

കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഷിയാസ് കരീം പൊലീസിന് മൊഴി നല്‍കി. വിവാഹവാഗ്ദാനം നടത്തി യുവതി ചതിച്ചുവെന്ന് ഷിയാസ് കരീം മൊഴി നല്‍കി. വിവാഹം കഴിഞ്ഞത് യുവതി മറച്ചുവച്ചു. മകനുള്ളതും യുവതി മറച്ചുവച്ചു. ലൈംഗീക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് കരീം പറയുന്നു.

Advertisment

ഷിയാസ് കരീമിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷിയാസ് കരീമിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.ഷിയാസിനെ ഇന്ന് രാവിലെയാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് ചെന്നൈ വിമാനത്താവളത്തില്‍വച്ച് ഷിയാസ് പൊലീസ് പിടിയിലായത്. ഗള്‍ഫില്‍നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉള്‍പ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞത്. അതേസമയം നേരത്തെ തന്നെ ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Advertisment