New Update

കോഴിക്കോട്: മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയില്‍ നിന്നും ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി. സ്കൂളിൽ ജോലിക്കെത്തിയ പാചകക്കാരിയാണ് അണലി വര്‍ഗത്തില്‍പെട്ട പാമ്പിനെ കണ്ടത്. പാചകപ്പുരയിലെ തുണിയുടെയുള്ളിലായിരുന്നു പാമ്പിനെ കണ്ടത്.
Advertisment
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമാണ് പാമ്പിനെ പിടികൂടിയത്. ടീമംഗമായ കരീം കല്‍പൂര്‍ പാമ്പിനെ പിടികൂടി പ്രത്യേക ബാഗിലിടുകയായിരുന്നു.
സ്‌കൂള്‍ വളപ്പിലുള്ള തൊടിയും സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പും കാടുമൂടിയ നിലയിലാണ്. അതിനാല്‍ തന്നെ ഈ ഭാഗത്ത് പാമ്പ് ഭീഷണിയുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us