'ചെയ്തത് തെറ്റാണെന്ന് സുരേഷ് ഗോപിക്ക് മനസിലാവുന്നില്ല'; പരാതിയുമായി മുന്നോട്ടെന്ന് മാധ്യമപ്രവര്‍ത്തക

New Update
suresh

കോഴിക്കോട്: മോശമായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരായ പരാതിയുമായി മുന്നോട്ടുപോകുമെന്ന് മാധ്യമ പ്രവര്‍ത്തക.

Advertisment

ഫേസ്ബുക്കിലെ മാപ്പപേക്ഷ കണ്ടു. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ മാപ്പ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ചെയ്തത് തെറ്റാണെന്ന് സുരേഷ് ഗോപിക്ക് മനസിലാവുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.

സുരേഷ് ഗോപിയുടേത് മോശം സ്പര്‍ശനമായിട്ടാണ് തോന്നിയത്. അതുകൊണ്ടാണ് താന്‍ പ്രതികരിച്ചത്. ചെയ്തത് തെറ്റാണെന്ന് സുരേഷ് ഗോപി മനസിലാക്കണം. ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും ഈയവസ്ഥ ഉണ്ടാകരുതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.

Advertisment