മലപ്പുറത്ത് കാർ ബൈക്കിലും ബസ്സിലും ഇടിച്ച് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

എടപ്പാൾ ഭാഗത്ത് നിന്നും വന്നിരുന്ന ബ്രെസ്സ കാർ പന്താവൂർ പാലം പ്രദേശത്തെ പുതിയ സെമി ഹംമ്പിൽ ചാടിയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.

New Update
1395348-car.webp

മലപ്പുറം: ചങ്ങരംകുളം പന്താവൂരിൽ കാർ ബൈക്കുകളിലും ബസ്സിലും ഇടിച്ച് മറിഞ്ഞു, രണ്ട് പേർക്ക് പരിക്കേറ്റു. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്താണ് കാർ സർവ്വേ കല്ലിലും ബൈക്കുകളിലും ഇടിച്ച് മറിഞ്ഞത്. അപകടത്തിൽ കാർ ഡ്രൈവർ കുമരനല്ലൂർ കാഞ്ഞിരത്താണി സ്വദേശി വാകയിൽ വീട്ടിൽ ജൂസ്സുറാൻ(25), റോഡരികിൽ നിന്ന കാളാച്ചാൽ സ്വദേശി മുണ്ടൻ കാട്ടിൽ റഫീഖ് (45) എന്നിവർക്കാണ് പരിക്കേറ്റത്.

Advertisment

എടപ്പാൾ ഭാഗത്ത് നിന്നും വന്നിരുന്ന ബ്രെസ്സ കാർ പന്താവൂർ പാലം പ്രദേശത്തെ പുതിയ സെമി ഹംമ്പിൽ ചാടിയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. തുടർന്ന് കാർ സർവേ കല്ലിൽ തട്ടി. ശേഷം നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും സ്‌കൂൾ ബസ്സിലും ഇടിച്ചു മറിഞ്ഞുവെന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച കാലത്ത് പതിനൊന്നെമുക്കാലോടെ ആയിരുന്നു അപകടം.

accident
Advertisment