/sathyam/media/media_files/TO8iVK6yakcXn4yOEFUg.jpg)
വെളിയംകോട്: മുൻനിര കണ്ണട വ്യാപാര സ്ഥാപനമായ ബെൻസി ഒപ്റ്റിക്സ് പുതിയ ബ്രാഞ്ച് വെളിയംകോട്ട് പ്രവർത്തനം തുടങ്ങി. നാട്ടുകാരും അഭ്യുദയകാംക്ഷികളും അടങ്ങുന്ന ജനാവലിയുടെ സാന്നിധ്യത്തിൽ വെളിയംകോട് ഖാസി ഹംസ സഖാഫി ഉദ്‌ഘാടനം നിർവഹിച്ചു.
രാജ്യാന്തര നിലവാരത്തോടെ പൊന്നാനിയിൽ പ്രവർത്തിച്ചു വരുന്ന ബെൻസി പോളിക്ലിനിക്കിന്റെ അനുബന്ധ സംരംഭമാണ് ബെൻസി ഒപ്റ്റിക്സ്.
ജനോപകാരപ്രദമായ വിവിധ ബിസിനസ്സുകൾ നടത്തിവരുന്ന അക്ബർ ഗ്രൂപ്പ് സ്ഥാപനമായ ബെൻസി ഒപ്റ്റിക്സ് വെളിയംകോട്ടെ സാധാരണക്കാർക്ക് അനുഗ്രഹമാകട്ടെയെന്ന് ഉദ്‌ഘാടനം ചെയ്ത ശേഷം ഖാസി ആശംസിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത്, പഞ്ചായത്ത് മെമ്പര്‍ താഹിര്‍ തണ്ണിത്തുറക്കല്‍, ബെന്‍സി പോളിക്ലിനിക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റിനി അനില്‍കുമാര്‍, അബ്ദുള്‍ മജീദ് എന്നിവര്‍ സംബന്ധിച്ചു.
അക്ബര്‍ ട്രാവല്‍സ് മാനേജര്‍ സുനില്‍കുമാര്‍ സ്വാഗതവും, ഓപ്പറേഷന്‍ മാനേജര്‍ അശ്വിന്‍ സാലസ് നന്ദിയും രേഖപ്പെടുത്തി. ഷാരോണ്‍ സി വഹാബ്, ഷഫീഖ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
രാജ്യാന്തര പ്രശസ്തമായ ബ്രാൻഡ് സൺ ഗ്ലാസ്സുകൾ, കൂളിംഗുകൾ, കോൺടാക്ട് ലെൻസുകൾ, ഫ്രയിമുകൾ, അനുബന്ധ വസ്തുക്കൾ എന്നിവയ്ക്കൊപ്പം ദിനേന സൗജന്യ നേത്ര പരിശോധനയും ഉണ്ടായിരിക്കുമെന്ന് സ്ഥാപന അധികൃതർ ഉദ്‌ഘാടന യോഗത്തിൽ വെളിപ്പെടുത്തി. ഉദ്‌ഘാടനത്തോടനുബന്ധിച്ച് മറ്റു ആകർഷകമായ ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us