കോൺഗ്രസ് നേതൃതല കൺവെൻഷൻ ഇന്ന്; ആര്യാടൻ ഷൗക്കത്ത് എത്തില്ല

New Update
മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം : തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  

മലപ്പുറം: മലപ്പുറത്ത് ഇന്ന് കോൺഗ്രസ് നേതൃതല കൺവെൻഷൻ നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും.

Advertisment

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കം, പിന്നീട് നടന്ന രഹസ്യ ഗ്രൂപ്പ് യോഗങ്ങൾ, ഒടുവിൽ കെപിസിസി വിലക്ക് കാറ്റിൽ പറത്തി നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലി, ജില്ലാ കോൺഗ്രസിലെ പൊട്ടിത്തെറികൾ എന്നിവ പരസ്യമായ ഘട്ടത്തിലാണ് നേതാക്കൾ മലപ്പുറത്ത് എത്തുന്നത്.

ആര്യാടൻ ഷൗക്കത്ത് വിലക്കുള്ളതിനാൽ പരിപാടിക്കെത്തില്ല. കൺവെൻഷനിൽ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമേ നടക്കു എന്നാണ് ഡിസിസിയുടെ വാദം. 

Advertisment