11കാരിയായ മകളെ അഞ്ചാം വയസ് മുതല്‍ അതിഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; പിതാവിന് 97 വർഷം കഠിന തടവ്, 1,10,000 രൂപ പിഴ

New Update
court alahabad news 34

മലപ്പുറം: 11കാരിയായ മകളെ അഞ്ചാം വയസ് മുതല്‍ അതിഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് 97 വര്‍ഷം കഠിന തടവും 1,10,000 ലക്ഷം രൂപ പിഴയും. ആറ് വര്‍ഷമാണ് കുട്ടിയെ പിതാവ് നിരന്തരം പീഡിപ്പിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ കോടതി (ഒന്ന്) ജഡ്ജി എസ് സൂരജ് ആണ് ശിക്ഷ വിധിച്ചത്. 

Advertisment

കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള ആള്‍ തന്നെ പീഡിപ്പിച്ചതിനാല്‍ ഇതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള കഠിന തടവും 25,000 രൂപയുമാണ് കൂടിയ ശിക്ഷ. മറ്റൊരു വകുപ്പില്‍ 20 വര്‍ഷം തടവും 25,000 രൂപ പിഴയുമുണ്ട്. പോക്‌സോ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം 20, 15, 10 വര്‍ഷങ്ങള്‍ വീതം കഠിന തടവും 60,000 രൂപ പിഴയുമുണ്ട്. 

ഇവയ്ക്ക് പുറമെ ബാലനീതി നിയമപ്രകാരം രണ്ട് വര്‍ഷം കഠിന തടവുമുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം നാലര വര്‍ഷം തടവ് അനുഭവിക്കണം. 2019ല്‍ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 64കാരനായ പിതാവിനെ ശിക്ഷിച്ചത്. 

Advertisment