മലപ്പുറം: മുസ്ലീം ലീഗ് സമസ്ത പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. ആശയ വിനിമയത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നതെന്നും എന്താണ് സംഭവിച്ചത് എന്ന് ചര്‍ച്ച ചെയ്യുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. പത്രമാധ്യമങ്ങളില്‍ കാണുന്ന പോലെയുള്ള തര്‍ക്കങ്ങള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അസ്വാരസ്യങ്ങള്‍ ഇല്ലാതെ സൗഹാര്‍ദപരമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് സമവായം ഉണ്ടാക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.