Advertisment

ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ ഹൃദയാഘാതം; മലപ്പുറത്ത് യുവാവ് മരിച്ചു

New Update
police jeep-3

മലപ്പുറം: ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെയ്യന്‍ സുനില്‍ (48) ആണ് മരിച്ചത്. 

എടക്കരയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പാലുണ്ട ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ സുനിലിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Advertisment