സമസ്തയുമായി ഭിന്നതയില്ല; പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

New Update
ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി പല അനൗദ്യോഗിക ചര്‍ച്ചകളും നടന്നിരുന്നു ; കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് നിര്‍ഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:  സമസ്തയുമായി തര്‍ക്കങ്ങളില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണം. വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തേണ്ടെന്ന നിലപാട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Advertisment

സമസ്തയും ലീഗുമായുള്ള തര്‍ക്കം അടഞ്ഞ അധ്യായമാണ്. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും വ്യക്തമാക്കിയതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷനെതിരായ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പരാമര്‍ശത്തിലാണ് വിവാദങ്ങള്‍. പ്രതിഷേധമുയര്‍ന്നതോെ അനുനയ നീക്കവുമായി പിഎംഎ സലാം തന്നെ രംഗത്തെത്തി.

 പാണക്കാട് ഹമീദലി ശിഹാബ് തങ്ങളെ സലാം ഫോണില്‍ ബന്ധപ്പെട്ടു. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതെന്നാണ് സലാമിന്റെ വിശദീകരണം.

Advertisment