മലപ്പുറം: സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേര്‍ക്ക് പരിക്ക്. മലപ്പുറം കുറ്റിപ്പുറത്ത് കിന്‍ഫ്രയ്ക്ക് സമീപം പള്ളിപ്പടിയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു എവർഗ്രീൻ എന്ന ബസ് ബസ് എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ്സ് യാത്രക്കാർക്കും, ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.