Advertisment

സൈനബയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് മൊഴി; പൊലീസ് നാടുകാണി ചുരത്തിലേക്ക്

ഈ മാസം 7 ന് ആണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബ(57) യെ കാണാതായത്.

New Update
police jeep-3

നിലമ്പൂര്‍: കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയുടെ തിരോധാനത്തില്‍ പൊലീസ് നാടുകാണി ചുരത്തില്‍ പരിശോധന നടത്തും. ഈ മാസം 7 ന് ആണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബ(57) യെ കാണാതായത്.

എട്ടിന് കുടുംബം കോഴിക്കോട് കസബ സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ മലപ്പുറം സ്വദേശിയായ സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

സൈനബയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ തള്ളിയെന്നാണ് സുഹൃത്തിന്റെ മൊഴി. ഇതിന്റെ ഭാഗമായാണ് പോലീസ് പരിശോധന.

police
Advertisment