നിയന്ത്രണംവിട്ട് ബസ് മരത്തിലിടിച്ച് അപകടം; ഒരു കുട്ടിയടക്കം 14 പേർക്ക് പരിക്ക്

പരിക്കേറ്റവരെ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം വ്യക്തമല്ല.

New Update
untitled-1-copy-23.jpg

മലപ്പുറം: നിയന്ത്രണംവിട്ട് ബസ് മരത്തിലിടിച്ച് 14 യാത്രക്കാർക്ക് പരിക്ക്. മലപ്പുറം പാണ്ടിക്കാടുവെച്ചാണ് അപകടം സംഭവിച്ചത്. ബസ് അമിതവേഗതയിലായിരുന്നില്ലെന്ന് ബസ് യാത്രക്കാർ പറയുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു കുട്ടിയുമുണ്ട്.

Advertisment

പരിക്കേറ്റവരെ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം വ്യക്തമല്ല. മഴ പെയ്ത് റോഡ് നനഞ്ഞു കിടന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

accident
Advertisment