മലപ്പുറം: സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ നയരൂപീകരണം, ഗവേഷക വിഭാഗം ചെയർമാനായി ഷംലിക് കുരുക്കളെ നിയമിച്ചു. നിലവിൽ കെ.എസ്‌യു സംസ്ഥാന കൺവീനർ ആണ്. മലപ്പുറം മഞ്ചേരി സ്വദേശിയായ ഷംലിക് കുരുക്കൾ കെ.എസ്.യു.മുൻ മലപ്പുറം ജില്ലാ സെക്രട്ടറികൂടിയാണ്. യൂത്ത് കോൺഗ്രസ് ദേശീയ ഗവേഷക വിഭാഗം അധ്യക്ഷൻ വികാസ് യാദവാണ് നിയമനം നടത്തിയത്.