പൊന്നാനി കെഎസ്ഇബിയിലെ നിയമനങ്ങൾ; അന്വേഷണം വേണം - പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം

New Update
മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം : തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  

പൊന്നാനി: പൊന്നാനി ഇലക്ട്രിസിറ്റി ഡിവിഷൻ ഓഫീസിലെയും,പൊന്നാനി താലൂക്കിലെ വിവിധ സെക്ഷൻ ഓഫീസുകളിലെയും താൽക്കാലിക നിയമനങ്ങളെപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Advertisment

നിരവധി വർഷങ്ങളായി ഇലക്ട്രിസിറ്റി ഓഫീസുകളിലെ നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ അറിയിക്കാത്തതിനെപ്പറ്റിയും, കെഎസ്ഇബി പൊന്നാനി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ നടത്തുന്ന താൽക്കാലിക നിയമനങ്ങളിലെ മാനദണ്ഡങ്ങളെപറ്റിയും അന്വേഷണം നടത്തണമെന്നും, താൽക്കാലിക നിയമനത്തിനു വേണ്ടി ശുപാർശ ചെയ്യുന്നവരുടെ പേര് വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുവാൻ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ തയ്യാറാകണമെന്നും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. 

ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം വി സയ്ദ് മുഹമ്മദ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. എൻ എ ജോസഫ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, ജെ പി വേലായുധൻ, എൻ പി സുരേന്ദ്രൻ, ഷാഹിദ മണ്ഡലം പ്രസിഡണ്ടുമാരായ എം അബ്ദുല്ലത്തീഫ്, എൻ പി നബിൽ, ടി ശ്രീജിത്ത് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം രാമനാഥൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളായ എം മൊയ്തീൻ, കബീർ അഴീക്കൽ, റഫീഖ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment