വീട് നിർമ്മാണം തടസപ്പെടുത്തി; ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തതിൽ കൃഷി ഓഫീസറെ ഉപരോധിച്ചു

New Update
ezhuvathuruthi mandalam congress

പൊന്നാനി: ഈഴുവത്തിരുത്തി നെയ്തല്ലൂരിൽ നഗരസഭയുടെ പട്ടികജാതി പദ്ധതി പ്രകാരം വാങ്ങിയ ഭൂമിയിൽ വീട് വയ്ക്കുന്നതിന് തെറ്റായ റിപ്പോർട്ട് നൽകി അംബികയുടെ വീട് നിർമ്മാണം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തതിൽ കൃഷി ഓഫീസറെ ഉപരോധിച്ചു. 

Advertisment

ഉദ്യോഗസ്ഥ അനാസ്ഥയും, നഗരസഭയുടെ പ്രാദേശിക നിരീക്ഷണ സമിതി കലക്ടർക്ക് നൽകേണ്ട റിപ്പോർട്ടിൻ്റെ കാലതാമസത്തെപ്പറ്റിയും വിജിലൻ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഉപരോധസമരത്തിന് മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ, എ പവിത്രകുമാർ, ജെപിവലായുധൻ, ഹഫ്‌സത്ത് നെയ്തല്ലൂർ, സി ജാഫർ, കെ പി സോമൻ, ഉസ്മാൻ തെയ്യങ്ങാട്, പി ഗഫൂർ, പി ടി യൂസഫ്, എം പത്മനാഭൻ, സൈദ് നെയ്തല്ലൂർ, എ സുശാന്ത്,റഫീഖ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.

Advertisment