പൊന്നാനി: നിർധന കുടുംബത്തിൻ്റെ വീട് നിർമ്മാണത്തിന് അനുമതി നൽകാത്തതിനെപ്പറ്റി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ കൗൺസിലർമാരെ കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പൊന്നാനി നഗരസഭയിലെ പ്രാദേശിക നിരീക്ഷണ സമിതി തീരുമാനം എടുക്കേണ്ടതിനു പകരം എട്ടുവർഷത്തിനുശേഷം അടിയന്തര നിരീക്ഷണ സമിതി യോഗം കൂടി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിക്ക് ശുപാർശ ചെയ്ത നടപടി തന്നെ നഗരസഭ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ അഡ്വ എഎം രോഹിത് ആരോപണമുന്നയിച്ചു.
/sathyam/media/media_files/YkKTOgpYzoIlb6CeGYM4.jpg)
കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ചു. കെ പി അബ്ദുൽ ജബ്ബാർ, സമീർ ഇടിയാട്ടയിൽ, എൻപി നബീൽ, എം അബ്ദുല്ലത്തീഫ്, എ പവിത്രകുമാർ, വി.വി ഹമീദ്, ഫർഹാൻബിയ്യം, കെ.ആർ റസാക്ക്, എം.പി നിസാർ, പുന്നക്കൽ സുരേഷ്, എം രാമനാഥൻ, യു മുനീബ്, പി ബീവി, ഫസലുറഹ്മാൻ, ജാസ്മിൻ, കെ ജയപ്രകാശ്, ടി.കെ അഷ്റഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.