പാണ്ടിക്കാട്: ഐഎൻടിയുസി പാണ്ടിക്കാട് മണ്ഡലം കമ്മറ്റി അന്തരിച്ച മണ്ഡലം കോൺസ് കമ്മറ്റി പ്രസിഡണ്ട് ജലീൽ മാസ്റ്ററുടെ നാമധേയത്തിൽ പുറത്തിറക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസ് സർവ്വീസിന് ഒഐസിസി പാണ്ടിക്കാട് സൗദി നാഷണൽ കമ്മറ്റി ധനസഹായം നൽകി. കാഞ്ഞിരക്കണ്ടൻ മുഹമ്മദ് (ഐഎൻടിയുസി) അധ്യക്ഷത വഹിച്ചു. ഒഐസിസി പ്രസിഡണ്ട് കുഞ്ഞി മുഹമ്മദ് കൊടശ്ശേരി ഒരു ലക്ഷം രൂപയുടെ ചെക്ക് ഐഎൻടിയുസി പ്രസിഡണ്ട് കാഞ്ഞിരക്കണ്ടൻ മുഹമ്മദ് എന്ന കുഞ്ഞാണിക്ക് കൈമാറി.
ഒഐസിസി കെപിസിസിയുടെ നിർദ്ദേശപ്രകാരം ഒട്ടേറേ വീടുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയുട്ടുണ്ടെങ്കിലും ജന്മനാട്ടിൽ നിർധനരായ രോഗികൾക്ക് ആംബുലൻസ് സർവ്വീസ് തുടങ്ങാൻ പാണ്ടിക്കാട് ഐഎൻടിയുസി കമ്മറ്റി മുന്നോട്ട് വന്നതിലും ഈ സംരംഭത്തിൽ ഒഐസിസി പങ്കാളിയാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അറിയിക്കുകയാണെന്ന് കുഞ്ഞി മുഹമ്മദ് കൊടശ്ശേരി പറഞ്ഞു. പാണ്ടിക്കാട് ഐഎൻടിയുസി കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ധനസഹായം കൈമാറിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പുതിക്കുന്നൻ നാസർ, അബ്ദുപ്പ, കെ.വി ഇക്ബാൽ, അബ്ദുറൈ, എൻ റസാഖ് തുടങ്ങി കോൺഗസ്സ്, യൂത്ത് കോൺഗസ്റ്റ്, കെഎസ്‌യു, ഐഎൻടിയുസി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു, അബ്ദു സ്വാഗതവും സാദിഖലി കുള്ളാപ്പ നന്ദിയും പറഞ്ഞു.